സുഹ്ര്തുക്കളെ, അസ്സലാം അലൈകും
കേരളത്തില്‍ ഇസ്ലാം കൊണ്ട് വന്നത് റസൂല്‍ (സ) യുടെ കാലത്ത് നബിയുടെ സഹാബത് ആണെന്ന് ചരിത്രം അറിയുന്ന എല്ലാവര്ക്കും അറിയുന്ന കാര്യം ആണല്ലോ. ഈ കേരളത്തില്‍ ആദ്യമായി ഒരു പെണ്ണ് പള്ളിയില്‍ പോയത് എന്നാണെന്ന് അറിയുവാന്‍ നമുക്കെല്ലാം താല്പര്യം ഉണ്ടാകും. മുസ്ലിംകള്‍ ഈ വിഷയവുമായി ബന്ടപ്പെട്ടു വല്ലതും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ മുജാഹിദ് മത വിശ്വാസികള്‍ക്ക് മാനസികമായ വിഷമം ഉണ്ടാകാറുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയവുമായി ബന്ടപ്പെട്ടു മുജാഹിദ് മൌലവിമാരും അവരുടെ പ്രസിദ്ദീകരണങ്ങളും എന്ത് പറയുന്നു എന്ന് നമുക്ക് പരിശോദിക്കാം.
1995 ഇല്‍, മുജഹ്ടുകള്‍ 2 വിഭാഗം ആയി പിളര്‍ന്നു പരസ്പരം മുശ്രിക് ആക്കി കളി തുടങ്ങുന്നതിന്റെ മുംബ്, മുജാഹിദ് മൌലവിമാര്‍ തന്നെ ഇറക്കിയ പുടവ വനിതാ മാസിക പറയുന്ന കാര്യങ്ങള്‍ മുജാഹിദ് മൌലവിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്വാസമാകും എന്ന് കരുതട്ടെ.
മുജാഹിദ് മൗലവിമാര്‍ പുടവ മാസികയില്‍ " ഈ പാത ധന്യം" എന്ന തലവാചകത്തില്‍ എഴുതിയ കുറിപ്പാണ് നമ്മുടെ വിഷയത്തിനു അടിസ്ഥാനം. കേരളത്തില്‍ ആദ്യമായി പള്ളിയില്‍ പോയ രണ്ടു മുസ്ലിം സ്ത്രീകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് അതില്‍. വെള്ളാരം പാറ കദീജക്കുട്ടി , പി കെ ആമിന എന്നിവരാണ് ആദ്യമായി കേരളത്തില്‍ പള്ളിയില്‍ പോയവര്‍ എന്നാണു പുടവ മാസിക തന്നെ പറയുന്നത്. രണ്ടു പേരുടെയും ഫോട്ടോ കൂടെ അതില്‍ ചേര്‍ത്തിട്ടുണ്ട്. 1950 കള്‍ക്ക് ശേഷം ആണ് ആദ്യമായി അവര്‍ പള്ളിയിലേക്ക് പോയത്. ഫോട്ടോയില്‍ കാണുന്ന വൃദ്ദയായ ആ രണ്ടു പാവം സ്ത്രീകള്‍. അവരെ മൗലവിമാര്‍ പള്ളിയിലേക്ക് ക്ഷണിച്ചു കൊണ്ട് പോകുന്നതോ അവരുടെ ചെറു പ്രായത്തിലും.
ആ സംഭവത്തെ കുറിച്ച് പുടവ തന്നെ പറയുന്നത് നമുക്ക് ശ്രദ്ടിക്കാം.
ഇസ്ലാഹീ തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാര്‍ ഇടയ്ക്കിടെ കദീജ കുട്ടിയെ സന്ദര്‍ശിക്കാറുണ്ട്.ഇക്കൂട്ടത്തില്‍ KNM സംസ്ഥാന സെക്രട്ടറി AP അബ്ദുല്‍ ഖാദിര്‍ മൌലവിയെ അവര്‍ പ്രത്യേകം പേരെടുത്തു പറഞ്ഞു. ഈ അടുത്തും ഏതാനും മാസം മുംബ് അദ്ദേഹം വന്നു കുഷല അന്വേഷണം നടത്തിയിരുന്നു.. തുടങ്ങി ഇതില്‍ കുറെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ തുടങ്ങിയ സൌഹൃദം മൂലം ആണ് മൗലവിമാര്‍ കദീജ കുട്ടിയെ പള്ളിയിലേക്ക് ക്ഷണിക്കുന്നതും കദീജക്കുട്ടി പള്ളിയില്‍ പോകുന്നതും.