പാലൂര്‍ കോട്ടയിലെ പച്ചക്കുന്നിന്റെയും വെള്...

Mufi PT shared a post with you on Google+. Google+ makes sharing on the web more like sharing in real life. Learn more.
Join Google+
പാലൂര്‍ കോട്ടയിലെ പച്ചക്കുന്നിന്റെയും വെള്ളച്ചാട്ടത്തിന്റെയും സുന്ദരദൃശ്യങ്ങളിലേക്ക് സാഹസികര്‍ നടത്തിയ യാത്ര അവിസ്മരണീയമായി. ജില്ലാ യൂത്ത്‌ഹോസ്റ്റല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച പാലൂര്‍കോട്ട മലകയറ്റം നടന്നത്. ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കോട്ടമലയും വെള്ളച്ചാട്ടവും ഇപ്പോഴും ടൂറിസം ഭൂപടത്തില്‍ ഇടംകിട്ടാതെ അവഗണനയിലാണ്.

പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കടുങ്ങപുരം പള്ളിക്കുളമ്പിനും മാലാപറമ്പ് പാലച്ചോടിനുമിടയിലാണീ സ്ഥലം. പാലക്കാട് കോട്ട കഴിഞ്ഞാല്‍ ടിപ്പുവിന്റെ കുതിരക്കുളമ്പടി ഏറെ പതിഞ്ഞ കുന്നിന്‍പ്രദേശമാണ് പാലൂര്‍ കോട്ടയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിപ്പുവും കൂട്ടരും തമ്പടിച്ചിരുന്ന കോട്ട ഇപ്പോള്‍ പൂര്‍ണമായും നശിച്ചിരിക്കയാണ്. മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വ്യവസായ പ്ലോട്ട് ഈ മലമുകളിലാണുള്ളത്. ഖിലാഫത്ത് സമരനായകന്മാരായ കട്ടിലശ്ശേരി മുഹമ്മദ്മുസ്‌ലിയാരും എം.പി. നാരായണമേനോനും ഒളിത്താവളമായി ഇവിടെ ഉപയോഗിച്ചിരുന്നതായും പറയുന്നു.

500 അടി താഴ്ചയില്‍ വീഴുന്ന മനോഹരമായ വെള്ളച്ചാട്ടം കാണാന്‍ ഒഴിവുദിനങ്ങളില്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. സംസ്ഥാനപാതയായ അങ്ങാടിപ്പുറം-കോട്ടയ്ക്കല്‍ റൂട്ടില്‍ കടുങ്ങപുരം സ്‌കൂള്‍ പടിയില്‍നിന്ന് രണ്ട് കിലോമീറ്ററും ദേശീയപാത മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ രാമപുരത്തുനിന്ന് അഞ്ചുകിലോമീറ്ററുമാണ് ദൂരം. വെള്ളച്ചാട്ടത്തിനരികില്‍ പാറമടക്കുകളില്‍ ഗുഹകളുമുണ്ട്. കോട്ട നശിച്ചതുപോലെ ഈ വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും നശിക്കാതിരിക്കാന്‍ പാലൂര്‍ കോട്ടയെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.
View or comment on Mufi PT's post »
You have received this message because Mufi PT shared it with ptmufeed.9999@blogger.com. Unsubscribe from these emails.

No comments:

Post a Comment