സുനില്‍ മിത്തലിന്റെ ശമ്പളം 70 കോടി രൂപയാക്കാന്‍ ഓഹരി ഉടമകളുടെ അനുമതി
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന് പ്രതിവര്‍ഷം 70 കോടി രൂപ വരെ ശമ്പളം കൈപ്പറ്റാന്‍ ഓഹരിയുടകളുടെ വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി. ചെയര്‍മാന്റെ ശമ്പളം അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 70 കോടി രൂപ വരെയാക്കി ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ശമ്പളം 70 കോടിയായി ഉയര്‍ത്തുന്നില്ലെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. 70 കോടി രൂപ പ്രതിവര്‍ഷം കൈപ്പറ്റുന്നതോടെ, രാജ്യത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്ന ചീഫ് എക്‌സിക്യൂട്ടീവാകും സുനില്‍ മിത്തല്‍.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എപ്പോഴെങ്കിലും ശമ്പളം ഉയര്‍ത്തണമെങ്കില്‍ അപ്പോഴൊക്കെ ഓഹരിയുടമകളുടെ അംഗീകാരം തേടേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ തന്നെ ഇങ്ങനെ ഒരു നിര്‍ദ്ദേശം വച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.2010-11 സാമ്പത്തിക വര്‍ഷം 27.5 കോടി രൂപയായിരുന്നു സുനില്‍ മിത്തലിന്റെ ശമ്പളം.
--
No comments:
Post a Comment